Friday, October 19, 2012
മഴ
ഒരിക്കല്‍ കൂടി കാണണമെന്ന് തോന്നിയപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല ആലപ്പുഴയ്ക് ടിക്കറ്റ് എടുത്തു ആദ്യം വന്ന ട്രെയിനില്‍ കയറി ഇരുന്നു. മനസ്സില്‍ നിറയെ പഴയ കാലത്തിന്റെ ഓര്‍മ്മകള്‍ ആയിരുന്നു. എങ്കിലും ഒരു ചോദ്യം അവശേഷിച്ചു അവനിപ്പോള്‍ അവിടെ തന്നെ കാണുമോ എന്ന്. പഠിച്ചിരുന്ന കാലത്ത് അവന്റെ വീട്ടില്‍ ഒരിക്കല്‍ പോയിട്ടുണ്ടെന്ന് അല്ലാതെ വഴി കൃത്യമായി അറിയില്ല. ട്രെയിനിനു സ്പീഡ് കുറവാണെന്ന് തോന്നി. നിമിഷങ്ങള്‍ നാഴികകള്‍ ആയി മാറിക്കൊണ്ടിരിന്നു . ആലപ്പുഴ എന്ന് എഴുതിയ സ്റ്റേഷനില്‍ ട്രെയിന്‍ നിന്നു. ഹൃദയമിടുപ്പുകള്‍ കൂടിയത് കാരണം കുറച്ചു നേരം ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി. തൊട്ടടുത്തിരുന്ന ഹാന്‍ഡ് ബാഗ് എടുത്തു പുറത്തേക്കു ഇറങ്ങിയപോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു.
ട്രെയിനില്‍ കയറാനായി ഓടിയെത്തിയ ആള്‍കൂട്ടത്തില്‍ അവന്റെ മുഖവും ഞാന്‍ കണ്ടു. കൂടെ ഭാര്യയും രണ്ടു വയസ്സായ അവന്റെ മകളും. കണ്മുന്നില് നിന്നും മറയുന്നത് വരെ ആ ട്രെയിന്‍ നോക്കി ഞാന്‍ അവിടെ തന്നെ നിന്നു. അപ്പോഴേക്കും മഴ മാറിയിരുന്നു.
Subscribe to:
Posts (Atom)