Sunday, November 11, 2012

Jeevitham

 വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം. പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ പറയാന്‍ പാടില്ലാത്ത കാലം. ചൊവ്വ ദോഷം ഉള്ള കുട്ടി ആയതു കൊണ്ട് വളരെ നാളത്തെ ആലോച്ചനകള്‍ക്ക് ശേഷം വന്ന വിവാഹം. മാല ചാര്‍ത്തുമ്പോള്‍ ആണ് അദ്ധേഹത്തിന്റെ മുഖം ഞാന്‍ ആദ്യമായി കണ്ടത്. മുഖത്ത് നോക്കാന്‍ പേടി ആയിരുന്നു. വെളുത്ത് തുടുത്ത സുന്ദരമായ മുഖം . ഒരിക്കലെ നോക്കിയുള്ളൂ. ആദ്യാനുരാഗം അന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞു. ജീവിതം ഒരു മനോഹര കാവ്യമായി മുന്നോട്ടു പോയികോണ്ടിരിക്കുംബോളും ഇടയ്ക്  എനിക്ക് തോന്നി അദ്ദേഹത്തിന് എന്നെ ഇഷ്ടമല്ല എന്ന്. എന്റെ വെറും തോന്നല്‍ മാത്രം ആയിരിക്കും , എന്റെ കാര്യങ്ങളൊക്കെ ഇത്ര മനോഹരമായി നോക്കുന്ന അദ്ധേഹത്തെ കുറിച്ച് അങ്ങനെ ചിന്ദിച്ചതു  തന്നെ മഹാപാപം. എങ്കിലും വിഷമം എന്റെ ഉള്ളില്‍ തടം കെട്ടി നിന്നു . പലപ്പോഴും ഞാന്‍ ആഗ്രഹിച്ചത്  പോലെ  ഒരു സ്നേഹത്തോടു കൂടിയ തലോടലോ നോട്ടമോ ആശ്വാസ വാക്കോ ഒന്നും തന്നെ അദ്ധേഹത്തില്‍  നിന്നു എനിക്ക് കിട്ടീല . എങ്കിലും എനിക്ക് വേണ്ടത് പലതും ഞാന്‍ ചോദിക്കാതെ തന്നെ എനിക്ക് തന്നിരുന്നു. അദ്ധേഹത്തിന്റെ  ചുംബനങ്ങളും  സ്പര്‍ശനവും  ഏല്‍ക്കാതെ ഉള്ള രാത്രികളും ഇല്ല . എന്നിട്ടും എനിക്കൊരു കുഞ്ഞിനെ തരാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ജീവിതം വെറുത്തു തുടങ്ങിയ പല നിമിഷങ്ങളിലും ആത്മഹത്യയെ കുറിച്ച്  ഞാന്‍ ചിന്തിച്ചു പൊയ്. അദ്ദേഹം ഒന്ന് അസ്വസിപ്പിക്കുക എങ്കിലും ചെയ്തിരുന്നു എങ്കില്‍ എനികിത്രയും വേദന ഉണ്ടാവുകില്ലായിരുന്നു. അയലത്തെ വീടുകളിലെ കുട്ടികള്‍  നടക്കുന്നത് കാണുമ്പോളും അവരുടെ ഭര്‍ത്താക്കന്മാര്‍ അവരോടു സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോളും മനസ്സ് നീറി പുഹഞ്ഞു കൊണ്ടേ ഇരുന്നു .സ്വയം വെറുപ്പ്‌ തോന്നി തുടങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് കിടപ്പറയില്‍ സഹാക്കരിക്കാതെ ആയി. എങ്കിലും അദ്ദേഹം എന്നോട് വെറുപ്പ്‌ കാണിച്ചില്ല..സ്നേഹവും....!!
നിത്യവും അലാറം വെച്ചത് പോലെ ഉള്ള ചെഷ്ടകളാല്‍ സഹിക്കെട്ടപ്പോള്‍ ച്ചുംബിക്കാനായി അടുത്ത അദ്ധേഹത്തെ ഞാന്‍ തള്ളി മാറ്റി . എന്റെ  തള്ളലിന്റെ ആഘ്ഹാദത്തില്‍ അദ്ദേഹം വാതിലില്‍ ഇടിച്ചു വീണു . ഓടി ചെന്ന ഞാന്‍ ഒറ്റ നോട്ടമേ നോക്കിയുള്ളൂ. കണ്ടത്  ഒരു മനുഷ്യനെ അല്ല.. കീ കൊടുക്കുന്ന  ഒരു  മരപ്പാവയെ  ആണ് ...